Thursday, October 17, 2024
Kerala

വീണ്ടും മാറ്റി: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

 

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരാണ് കേസിലെ പ്രതികൾ

അതേസമയം കേസിൽ ദിലീപിനെതിരെ മറ്റൊരു വകുപ്പ് കൂടി അന്വേഷണ സംഘം ചേർത്തു. കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പാണ് ചുമത്തിയത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഗൂഢാലോചന നടത്തിയെന്ന് മാത്രമായിരുന്നു നേരത്തെ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറഞ്ഞിരുന്നത്. ഇതിൽ ഒരു അഡീഷണൽ റിപ്പോർട്ടാണ് കൂട്ടിച്ചേർത്തത്.

Leave a Reply

Your email address will not be published.