ഭർത്താവിന്റെ അറുത്തെടുത്ത ശിരസ്സുമായി വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി
ആന്ധ്രാപ്രദേശിലെ ചിറ്റൂർ റെനിഗുണ്ടയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ തലയറുത്ത് കൊന്ന വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഭർത്താവിന്റെ അറുത്തെടുത്ത ശിരസ്സുമായാണ് ഇവർ സ്‌റ്റേഷനിലെത്തിയത്. 53കാരനായ ഭശ്യാം രവിചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ(50) പോലീസ് അറസ്റ്റ് ചെയ്തു
ഇവരുടെ വീട്ടിൽനിന്ന് ഭശ്യാമിന്റെ ബാക്കി ശരീരം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 20 വയസ്സുള്ള മകനൊപ്പമാണ് റെനിഗുണ്ട ടൗണിലെ പോലീസ് ലൈനിൽ ഇവർ താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.