രാജ്യത്ത് 13.79 കോടിയിലധികം ഉപയോഗിക്കാത്ത കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്രസർക്കാർരാജ്യത്ത് 13.79 കോടിയിലധികം ഉപയോഗിക്കാത്ത കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്രസർക്കാർ
രാജ്യത്ത് 13.79 കോടിയിലധികം ഉപയോഗിക്കാത്ത കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്രസർക്കാർ. 3,79,62,181 വാക്‌സിന്‍ ഡോസുകളാണ് ഉപയോഗിക്കാന്‍ ബാക്കിയുള്ളതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
158.12 കോടി കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസുകളാണ് രാജ്യത്താകമാനം ഇതുവരെ വിതരണം ചെയ്തത്. കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുകയും വിതരണ ശൃംഖല കാര്യക്ഷമമാക്കുകയും ചെയ്തതായും കേന്ദ്രം അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 ലക്ഷം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.