Thursday, January 9, 2025
Kerala

വിഴിഞ്ഞത്ത് 14കാരിയെ കൊലപ്പെടുത്തിയതും തങ്ങളെന്ന് ശാന്തകുമാരി കൊലക്കേസിലെ പ്രതികൾ

 

വിഴിഞ്ഞത്ത് അയൽവാസിയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് വച്ച കേസിലെ പ്രതികളായ റഫീഖാ ബീവി, മകൻ ഷഫീഖ് എന്നിവരാണ് ഈ കൊലപാതകവും നടത്തിയത്. മകൻ പീഡിപ്പിച്ച വിവരം പുറത്ത് പറയാതിരിക്കാനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റഫീഖ പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസം ശാന്തകുമാരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് ഒരു വർഷം മുൻപ് പെൺകുട്ടിയുടെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതെന്നും റഫീഖപോലീസിനോടു പറഞ്ഞു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള വാടക വീട്ടിൽ റഫീഖ ബീവിയും മകനും രണ്ടു വർഷത്തോളം താമസിച്ചിരുന്നു. കഴിഞ്ഞ ജനുവരി 13നാണ് പെൺകുട്ടിയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.പെൺകുട്ടി പിന്നീട് മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 30ൽ അധികം പേരെ അന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. പക്ഷെ കേസിൽ തുമ്‌ബൊന്നും ലഭിച്ചിരുന്നില്ല.

മരിക്കുന്നതിന് തലേന്ന് രാത്രിയിൽ കുട്ടി ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കൂടാതെ അന്ന് തന്നെ കുട്ടി സമീപവീടുകളിൽ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴി നൽകിയിരുന്നു. ഇതിനിടയിൽ ഇവിടെ നിന്നും റഫീഖാ ബീവിയും മകനും വീട് മാറി പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം മുല്ലൂർ ശാന്താസദനത്തിൽ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് സമീപത്തെ വീടിന്റെ തട്ടിൻപുറത്ത് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാരിയുടെ അയൽപക്കത്ത് വാടകക്ക് താമസിച്ചിരുന്നു റഫീക്കാ ബീവി(50), മകൻ ഷഫീഖ്(23), സുഹൃത്ത് അൽ അമീൻ(26) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *