സ്‌കൂളുകൾ അടച്ചിടാൻ സാധ്യത; തീരുമാനം നാളത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷം
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനമെടുക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ അടക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു
പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. സ്‌കൂളുകൾ അടയ്ക്കണമെന്നാണ് കൊവിഡ് അവലോകന സമിതി നിർദേശിക്കുന്നത്. നാളത്തെ കൊവിഡ് അവലോകന സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും മന്ത്രി വ്യക്തമാക്കി.