മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കോവിഡ്
കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു.
അതേസമയം, കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാലും കെകെ ശൈലജ ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.