ബ്രസീലിലെ വെള്ളച്ചാട്ടത്തിന് സമീപം ബോട്ടിലേക്ക് കൂറ്റൻ പാറ ഇടിഞ്ഞുവീണു; ഏഴ് മരണം
ബ്രസീലിലെ വെള്ളച്ചാട്ടത്തിന് സമീപം കൂറ്റൻ പാറ ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചു. സുൽ മിനാസ് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം. മിനാസ് ഗൈറസിലെ കാപിറ്റോലിയോ കന്യോണിലാണ് സംഭവം. തടാകത്തിൽ ബോട്ട് സഞ്ചാരം നടത്തുന്നവർക്ക് മുകളിലേക്ക് പാറ അടർന്നുവീഴുകയായിരുന്നു.
രണ്ട് ബോട്ടുകൾ പൂർണമായും തകർന്നു. ഏഴ് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. ഒമ്പത് പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു.