Wednesday, April 16, 2025
National

പഞ്ചാബിൽ പ്രതിഷേധം ഭയന്ന് 20 മിനിറ്റ് മോദി പാലത്തിൽ കുടുങ്ങിയ സംഭവം; കേന്ദ്രവും സംസ്ഥാനവും പോരിലേക്ക്

 

പഞ്ചാബിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കർഷക പ്രതിഷേധം പേടിച്ച് ഫ്‌ളൈ ഓവറിൽ  20 മിനിറ്റോളം കുടുങ്ങിയ സംഭവത്തിൽ കേന്ദ്രസർക്കാരും പഞ്ചാബ് സംസ്ഥാന സർക്കാരും തുറന്ന പോരിലേക്ക്. സംസ്ഥാന സർക്കാർ വേണ്ട സുരക്ഷ ഒരുക്കിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ആരോപണം. എന്നാൽ സുരക്ഷാ വീഴ്ചയില്ലെന്നും പരിപാടി റദ്ദാക്കി മടങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതായിരുന്നുവെന്നും മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി പറഞ്ഞു

  1. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വികസന പദ്ധതികൾക്ക് കല്ലിട്ട് മടങ്ങാനായിരുന്നു മോദിയുടെ നീക്കം. എന്നാൽ കർഷകർ ഇത് പൊളിക്കുകയായിരുന്നു. ഹുസൈനിവാലയിലെ ദേശീയ സ്മാരകത്തിലേക്കു പോകുന്നതിനിടെയാണ് മോദിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ തടഞ്ഞത്. ഇതോടെ മോദിയുടെ പഞ്ചാബിലെ പരിപാടികൾ റദ്ദാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *