അള്‍സറിനെ എങ്ങനെ പ്രതിരോധിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ആരോഗ്യ പ്രധാനമായ ശരീരം ആണ് ഏവരുടെയും സ്വപ്നം. എന്നാൽ വില്ലനായി പല രോഗങ്ങളും വരാം. അത്തരത്തിൽ വില്ലനായി വരുന്ന ഒന്നാണ് അൾസർ. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാൻ ഇടയാക്കുകയും ചെയ്യും.
അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍ വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സറിന്റെ ലക്ഷണമാകാം.
★ എരിവ്, പുളി എന്നിവയൊക്കെ അള്‍സറിന് കാരണമാകുന്നു. ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി അള്‍സറിന്റെ ചെറിയ സാധ്യതയുള്ളവരൊക്കെ ലഘൂകരിച്ചു കൊണ്ടുവരിക. ഇവയൊക്കെ മിതമായ അളവില്‍ മാത്രം കഴിക്കുക.
★ മൂന്നുനേരം നിറയെ ഭക്ഷണം കഴിക്കുന്നതിനു പകരമായി അഞ്ചോ ആറോ തവണകളായി ചെറിയ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം.
★ എണ്ണയില്‍ വറുത്തതും കൊഴുപ്പ് ധാരാളം അടങ്ങിയ ആഹാരവസ്തുക്കളും ഒഴിവാക്കുക.
★ മസാലകള്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കുരുമുളക്, മുളകുപൊടി, അച്ചാര്‍, കറിമസാല എന്നിവയും ഒഴിവാക്കുക.
- ★ ഉപ്പ്, പൊട്ടറ്റോചിപ്‌സ്, സോള്‍ട്ടഡ് നട്ട്‌സ്, സോയാ സോസ് എന്നിവയുടെ ഉപയോഗം അള്‍സര്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ തെളിയുകയുണ്ടായി.