കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് പി വി ശ്രീനിജൻ എംഎൽഎ
എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ആരോപിച്ചു. കിറ്റക്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു.
കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നടന്ന തർക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികൾ അഞ്ചു പേർക്ക് കഴിയാവുന്ന കൂരകളിൽ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാർക്കുകയാണ്. അവർക്കിടയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും എംഎൽഎ വിമർശിച്ചു.