കാസർകോട് പാണത്തൂരിൽ തടി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു
കാസർകോട് പാണത്തൂരിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് നാല് പേർ മരിച്ചു. വലിയ വളവിൽ മുന്നോട്ടുനീങ്ങാൻ കഴിയാതെ ലോറി നിൽക്കുകയും സമീപത്തെ വീടിന്റെ ഷീറ്റുകൾ തകർത്ത് കനാലിലേക്ക് മറിയുകയുമായിരുന്നു. ഒമ്പത് പേരാണ് ലോറിയിലുണ്ടായിരുന്നത്.
കുണ്ടൂപ്പള്ളി സ്വദേശികളാണ് ലോറിയിലുണ്ടായിരുന്നത്. ലോറി മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇതിനടിയിൽപ്പെടുകയായിരുന്നു. എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് പേർ മരിച്ചു.
കെ എൻ മോഹനൻ(40), രംഗപ്പൂ എന്ന സുന്ദരൻ(47), നാരായണൻ(53), കെ ബാബു എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്ന് പാണത്തൂർ ടൗണിലേക്ക് വരികയായിരുന്നു ലോറി