Saturday, April 26, 2025
Kerala

സംരംഭകരെ സഹായിക്കാനായി സർക്കാർ എന്നുമുണ്ടാകുമെന്ന് ധനമന്ത്രി

 

പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്ഥാന സർക്കാരിന്റെ സഹായ ഹസ്തങ്ങൾ എന്നുമുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാധാരണക്കാർക്ക് തൊഴിലും വരുമാനവും സൃഷ്ടിക്കുകയെന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണം. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി

കെ എഫ് സി നിലവിൽ 4500 കോടി രൂപയോളം വായ്പ നൽകിയിട്ടുണ്ട്. ഇത് പതിനായിരം കോടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ജനസൗഹാർദമായി ഈ ദൗത്യം നിർവഹിക്കാൻ കെ എഫ് സിക്ക് കഴിയണം. ഇതിനായി നൂതന പദ്ധതികൾ ആവിഷ്‌കരിക്കും.

കാർഷികോത്പാദന രംഗത്തും നിർമാണ മേഖലക്കും ആവശ്യമായ സൂക്ഷ്മ ചെറുകിട യന്ത്രങ്ങൾ നിർമിക്കുന്ന വ്യവസായത്തിൽ സ്റ്റാർട്ടപ്പുകൾ മുന്നോട്ടുവരണം. ഇത്തരം വ്യവസായങ്ങളെ വികസിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ വെക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *