Thursday, January 23, 2025
Kerala

ക്ഷാമമുള്ള സമയത്താണ് ഇരട്ടി വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയത്: വിശദീകരണവുമായി കെ കെ ശൈലജ

 

കൊവിഡ് മറയാക്കി അഴിമതി നടന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മാർക്കറ്റിൽ സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില നൽകി പിപിഇ കിറ്റുകൾ വാങ്ങിയത്. അന്വേഷിച്ചപ്പോൾ 1500 രൂപക്ക് നൽകാൻ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രിയാണ് നിർദേശം നൽകിയത്.

ദുരന്തസമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെ സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. പിന്നീടാണ് 500 രൂപക്ക് പിപിഇ കിറ്റുകൾ മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ പറഞ്ഞു. സർക്കാരിനെതിരായ ആക്രമണങ്ങൾ കമ്മ്യൂണിസ്റ്റുകാർ ചെറുക്കണം. അഴിമതിയാരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും ശൈലജ ടീച്ചർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *