നെയ്യാറ്റിൻകരയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 56കാരന് 10 വർഷം കഠിന തടവ്
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 56കാരന് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. മണ്ണൂർക്കര നെല്ലിക്കുന്ന കോളനി അനിത ഭവൻ സോമൻ എന്നയാളെയാണ് നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം
2013ലാണ് സംഭവം. പിതാവ് മരിച്ചതിനെ തുടർന്ന് അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്താകുന്നത്.