സിനിമാ സീരിയൽ താരം തനിമക്ക് കാറപകടത്തിൽ പരുക്ക്
സിനിമാ സീരിയൽ താരം തനിമക്ക് വാഹാനപകടത്തിൽ പരുക്ക്. പാലക്കാട് മണ്ണാർക്കാട് നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ശ്രീകൃഷ്ണപുരത്ത് വെച്ച് ഇവരുടെ കാർ അപകടത്തിൽപ്പെട്ടത്. തനിമ, രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാർ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു
അഞ്ച് പേരെയും മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തിന് സമീപത്ത് വെച്ച് കാർ മതിലിൽ ഇടിക്കുകയായിരുന്നു.