തെലുങ്ക് സിനിമാ താരം സായ് ധരം തേജിന് ബൈക്കപകടത്തിൽ പരുക്ക്
തെലുങ്ക് സിനിമാ താരം സായ് ധരം തേജിന് ബൈക്കപകടത്തിൽ പരുക്ക്. ഹൈദരാബാദ് മധപൂർ കേബിൾ പാലത്തിന് മുകളിലൂടെ സ്‌പോർട്‌സ് ബൈക്ക് ഓടിച്ച് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമിത വേഗമാണ് അപകടത്തിന് കാരണമായത്.
ബോധക്ഷയം സംഭവിച്ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
റിപബ്ലിക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം നടന്നത്. ദേവ കട്ട സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് നായിക