പിതാവിന്റെ മദ്യപാനം ചോദ്യം ചെയ്തു; കുത്തേറ്റ മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
തിരുവനന്തപുരം ചെമ്പഴന്തിയിൽ പിതാവ് മകനെ കുത്തിപ്പരുക്കേൽപ്പിച്ചു. പറയേക്കാട് ഹർഷാദിനാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പിതാവ് ഹബീബിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ഓട്ടോ ഡ്രൈവറാണ് ഹബീബ്. ഇന്നലെ ഉച്ച മുതൽ ഇയാൾ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. വെൽഡിംഗ് ജോലിക്കാരനായ ഹർഷാദ് വൈകുന്നേരം തിരികെ എത്തുമ്പോൾ മദ്യപിച്ച് ലക്കുകെട്ട പിതാവ് ബഹളം വെക്കുന്നതാണ് കണ്ടത്. ഇതിനെ ചോദ്യം ചെയ്തതോടെയാണ് തർക്കം ഉടലെടുത്തത്.
ടീ പോയ് തകർത്ത് ഇതിന്റെ ചില്ല് എടുത്താണ് ഹബീബ് മകനെ കുത്തിയത്. ഹബിബിനും പരുക്കേറ്റിട്ടുണ്ട്.