ഇരട്ട കൊലപാതകങ്ങൾ: ആലപ്പുഴയിൽ നിരോധനാജ്ഞ ഡിസംബർ 22 വരെ നീട്ടി
ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ 22ന് രാവിലെ ആറ് മണി വരെ നീട്ടി. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് കലക്ടറേറ്റിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.