Saturday, October 19, 2024
Kerala

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം; ലേല നടപടിയുടെ കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണം: ദേവസ്വം ബോര്‍ഡ്

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം. ലേല നടപടി അംഗീകരിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു. ലേലത്തിൽ പിടിച്ച ആളുടെ പ്രതിനിധിയെ ഇക്കാര്യം അറിയിച്ചു. ദേവസ്വം നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അമൽ മുഹമ്മദ് അലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ഭരണ സമിതി ചർച്ച ചെയ്യും.

ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ അല്‍പ്പനേരം മുമ്പാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കിയത്. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ഥാര്‍ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്.

ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദ്.ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്. 2020 ഒക്ടോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്.യു.വി വിപണിയില്‍ അവതരിപ്പിച്ചത്.

 

Leave a Reply

Your email address will not be published.