24 മണിക്കൂറിനിടെ 7350 പേർക്ക് കൂടി കൊവിഡ്; 202 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7350 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 202 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 7973 പേർ രോഗമുക്തി നേടി.
നിലവിൽ 91,456 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ 8.7 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് പതിനായിരത്തിൽ താഴെ മാത്രമാണ് പ്രതിദിന വർധനവുണ്ടാകുന്നത്.