പെരിയ കൊലപാതകം: കെ വി കുഞ്ഞിരാമൻ അടക്കമുള്ള പ്രതികൾക്ക് കോടതിയുടെ നോട്ടീസ്
പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ പ്രതി ചേർത്ത മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ളവരോട് കൊച്ചി സിബിഐ കോടതിയിൽ ഹാജരാകാൻ നിർദേശം. ഈ മാസം 15ന് ഹാജരാകണമെന്നാണ് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
സിബിഐ പ്രതി ചേർത്ത മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, കെ വി ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, ബാലകൃഷ്ണൻ, മണി എന്നിവർക്കാണ് നോട്ടീസ്
കേസിൽ ആകെ 24 പ്രതികളാണുള്ളത്. ഇതിൽ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ സന്ദീപ് ഇപ്പോൾ ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം സിബിഐ തുടരുകയാണ്. കെവി കുഞ്ഞിരാമൻ കേസിലെ 20ാം പ്രതിയാണ്.