Thursday, January 23, 2025
Kerala

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന വേണ്ട; മാനദണ്ഡങ്ങളിൽ മാറ്റം

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന ഫലം വേണ്ട. മണ്ഡല-മകരവിളക്ക് തീർഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ തീർഥാടനത്തിന് കൊണ്ടുപോകാമെന്ന് ഉത്തരവിൽ പറയുന്നു.

നേരത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തെളിഞ്ഞ കാലാവസ്ഥയും കാരണം ശബരിമലയിലേക്ക് കൂടുതൽ ഭക്തർ എത്തി തുടങ്ങിയിരുന്നു. അതേസമയം നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *