Wednesday, April 16, 2025
Sports

14 കോടി രൂപക്ക് സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസ് നിലനിർത്തി

 

ഐപിഎൽ 2022 സീസണിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ നായകൻ സഞ്ജു സാംസണെ നിലനിർത്തി. 14 കോടി രൂപ കരാറിനാണ് 27കാരനായ താരത്തെ രാജസ്ഥാൻ നിലനിർത്തിയതെന്നാണ് റിപ്പോർട്ടുകൾ.

യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിംഗ്സ്റ്റൺ എന്നിവരെയും നിലനിർത്താൻ രാജസ്ഥാൻ ശ്രമിക്കുന്നുണ്ട്. ഒരു ടീമിന് നാല് താരങ്ങളെ വരെയാണ് നിലനിർത്താൻ അവസരമുള്ളത്. 2018ൽ എട്ട് കോടി രൂപക്കാണ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്

2021 സീസണിൽ രാജസ്ഥാൻ നായകനായിരുന്നു സഞ്ജു. 484 റൺസാണ് അദ്ദേഹം സീസണിൽ അടിച്ചുകൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *