കൊച്ചിയിൽ ഡിസംബർ ഒന്ന് മുതൽ വഴിയോര കച്ചവടം വിലക്കി ഹൈക്കോടതി
കൊച്ചിയിൽ വഴിയോരക്കച്ചവടം വിലക്കി ഹൈക്കോടതി. ഡിസംബർ ഒന്നുമുതലാണ് നിയന്ത്രണമേർപ്പെടുത്തുക. ഇതുസംബന്ധിച്ച് കൊച്ചി കോർപറേഷന് ഹൈക്കോടതി നിർദേശം നൽകി. അർഹതയുള്ളവർക്ക് ഈ മാസം 30നകം ലൈസൻസും തിരിച്ചറിയൽ കാർഡും നൽകാനും ഹൈക്കോടതി നിർദേശിച്ചു.
കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് 2014ലെ നിയമം കൊച്ചി കോർപറേഷൻ പരിധിയിൽ ഉടൻ നടപ്പാക്കണം. നിലവിലെ കച്ചവടക്കാരിൽ 876 പേരിൽ 700 പേർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചു.
ഉത്തരവ് നടപ്പാക്കാൻ കലക്ടറെയും പൊലീസ് കമ്മീഷണറേയും സ്വമേധയാ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.