Sunday, April 13, 2025
Kerala

ഡിസംബർ ഒന്ന് മുതൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ട് ക്ഷേത്ര ദർശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഡിസംബർ ഒന്നുമുതൽ ഇളവ് പ്രബാല്യത്തിൽ വരും.

ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളിൽ കൂടിയും ഭക്തർക്ക് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കാം. മുതിർന്നവർക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്.

വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകൾ നടത്താനും ക്രമീകരണങ്ങളൊരുക്കും. പുലർച്ചെ 3.45 മുതൽ 4.30 വരെ, 5.15 മുതൽ 6.15 വരെ, 10 മുതൽ 12 വരെ, വൈകിട്ട് 5 മുതൽ 6.10 വരെ എന്നിങ്ങനെയാണ് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *