മരക്കാർ വിവാദം തീരുന്നില്ല; തീയറ്റർ ഉടമകൾക്ക് മുന്നിൽ ഉപാധികളുമായി ആന്റണി പെരുമ്പാവൂർ
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. നിർമാതാവ് ആന്റണി പെരുമ്പാവൂർ തീയറ്റർ ഉടമകൾക്ക് മുന്നിൽ ഉപാധികൾ വെച്ചു. നേരത്തെ റിലീസുമായി ബന്ധപ്പെട്ട് യാതൊരു ഉപാധികളുമില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു
ഡിസംബർ 2 മുതൽ മരക്കാർ ദിവസവും നാല് ഷോ കളിക്കണം. ആദ്യവാരം സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും അതിന് ശേഷം പ്രദർശിപ്പിക്കുന്നതിന്റെ 50 ശതമാനവും മിനിമം ഗ്യാരന്റിയും നൽകണമെന്നാണ് ഉപാധി
എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. തങ്ങളുടെ തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കില്ലെന്നും ഫിയോക് വ്യക്തമാക്കി.