വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സ്‌കൂളുകൾ ഒരാഴ്ച്ച അടച്ചിടും. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും. ഡൽഹിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിർദേശിച്ചു.