ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഇന്ന് വൈകുന്നേരം തുറന്നേക്കും
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നേക്കും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് ആലോചിക്കുന്നത്. നിലവിൽ 2398.46 അടിയാണ് ഡാമിലെ ജലനിരപ്പ്.
ഡാമിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. റൂൾ കർവ് പ്രകാരം 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ ലെവലായ 2400.03 അടിയിലേക്ക് ഉയർന്നാൽ മാത്രം ഷട്ടറുകൾ തുറക്കാനാണ് കെ എസ് ഇ ബിയുടെ തീരുമാനം
പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡാമിലേക്കുള്ള നീരൊഴക്കും വർധിച്ചാൽ ഇന്ന് തന്നെ ചെറുതോണിയിലെ ഷട്ടറുകൾ തുറന്നേക്കും. അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പും ഉയരുകയാണ്. നിലവിൽ 139.25 അടിയാണ് ജലനിരപ്പ്