Saturday, October 19, 2024
Kerala

ശമനമില്ലാതെ മഴ: ഇടുക്കി ഡാം നാളെ വീണ്ടും തുറന്നേക്കും, പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം​​​​​​​

 

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നേക്കും. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ശേഷമോ ഞായറാഴ്ച രാവിലെ മുതലോ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറക്കും.

100 ക്യൂമക്‌സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കിവിടും. ഡാമിന് താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

ഡാമിൽ നേരത്തെ ഓറഞ്ച് അലർട്ട് കൊടുത്തിരുന്നു. നിലവിൽ 2398.28 അടിയാണ് ജലനിരപ്പ്. വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും നേരത്തെ കലക്ടർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published.