ചികിത്സ നൽകാതെ കുടുംബം; കണ്ണൂരിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ചു
കണ്ണൂർ നാലുവയലിൽ പനി ബാധിച്ച പെൺകുട്ടി മരിച്ചു. പതിനൊന്നുകാരി ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ പനി കുട്ടിക്കുണ്ടായിരുന്നു. എന്നാൽ ചികിത്സ ലഭ്യമാക്കാൻ വീട്ടുകാർ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പനി അതിതീവ്രമായതോടെ മാത്രമാണ് വീട്ടുകാർ ഫാത്തിമയെ പുലർച്ചെയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു
മതപരമായ ചികിത്സ മാത്രം മതിയെന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേതെന്ന് നാട്ടുകാർ പറയുന്നു. മതിയായ ചികിത്സ നൽകാതെ മതപരമായ ചികിത്സയാണ് ഇവർ കുട്ടിക്ക് നൽകിയിരിരുന്നത്. ഇതേ കുടുംബത്തിൽ തന്നെ ഒരാൾ നേരത്തെ ചികിത്സ ലഭ്യമാകാതെ മരിച്ചതും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.