ബൈക്ക് യാത്രയ്ക്കിടെ അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് പോകുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്ന് പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുട്ടിക്ക് ദാരുണാന്ത്യം തിരുവല്ല കവിയൂരിലാണ് സംഭവം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്.
വീടിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. പനിയായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിരുന്ന ഗീതയ്ക്ക് തലകറങ്ങിയതോടയാണ് കുഞ്ഞ് പിടിവിട്ട് റോഡിലേക്ക് വീണത്. ചൊവ്വാഴ്ചയായിരുന്നു അപകടം.