ടെലികോം ചട്ട ലംഘനം; എയർടെൽ, വോഡാഫോൺ എന്നി കമ്പനികൾക്ക് കനത്ത പിഴ
എയർടെൽ, വോഡാഫോൺ, ഐഡിയ എന്നി കമ്പനികൾക്ക് കനത്ത പിഴ ചുമത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ടെലികോം ചട്ട ലംഘനം പ്രകാരമാണ് പിഴ ചുമത്തിയത്. രണ്ട് കമ്പനികളും കൂടി 3,050 കോടി പിഴയാണ് അടക്കേണ്ടത്.അതേസമയം, റിലയൻസസിന്റെ സേവനങ്ങൾ തടസപ്പെടുത്തിയതിനാണ് ഇരു കമ്പനികൾക്കുമെതിരെ പിഴ ചുമത്തിയത്.
എയർടെൽ 1050 കോടിയും വോഡാഫോൺ ഐഡിയ കമ്പനികൾ 2000 കോടിയുമാണ് പിഴയായി അടക്കേണ്ടത്. മൂന്നാഴ്ചയ്ക്കകം പിഴ തുക കെട്ടിവെക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയൊട്ടുണ്ട്.