Thursday, January 23, 2025
Sports

ഐപിഎല്ലിൽ 3000 റൺസ് പൂർത്തിയാക്കി സഞ്ജു; സീസണിൽ ധവാനെ മറികടന്ന് റൺവേട്ടക്കാരിൽ മുന്നിൽ

 

ഐപിഎല്ലിൽ സഞ്ജു സാംസൺ 3000 റൺസ് തികച്ചു. സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സഞ്ജു 3000 റൺസ് തികച്ചത്. ഈ നേട്ടത്തിലെത്തുന്ന 19ാമത്തെ താരമാണ് സഞ്ജു. 117 മത്സരങ്ങളിൽ നിന്നാണ് സഞ്ജു 3000 റൺസ് സ്വന്തമാക്കിയത്

അതേസമയം സീസണിലെ ഓറഞ്ച് ക്യാപ് ഹോൾഡറും നിലവിൽ സഞ്ജുവാണ്. ശിഖർ ധവാനെയാണ് സഞ്ജു മറികടന്നത്. പത്ത് മത്സരങ്ങളിൽ നിന്ന് 436 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ധവാൻ 430 റൺസുമായി പിന്നിലുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ 57 പന്തിൽ 82 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *