Thursday, January 23, 2025
Kerala

ചില സ്വകാര്യ വിദ്യാലയങ്ങളുടെ ഓൺലൈൻ ക്ലാസ് കുട്ടികളിൽ സമ്മർദമുണ്ടാക്കുന്നു; ക്ലാസ് നിശ്ചിത സമയമാക്കണം

പൊതുവിദ്യാലായങ്ങൾ അല്ലാത്ത സ്ഥാപനങ്ങളിൽ അഞ്ച് മണിക്കൂർ വരെ നീളുന്ന ക്ലാസുകൾ ഓൺലൈൻ നടക്കുന്നു. ചിലർക്ക് രണ്ട് മണിക്കൂർ നീളുന്ന ട്യൂഷനുമുണ്ട്. ഇതെല്ലാം ചേർന്ന് ഏഴ് മണിക്കൂർ വരെ നീളുന്ന ഓൺലൈൻ ക്ലാസ് കുട്ടികളിൽ മാനസിക സമ്മർദമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി. ശാരീരിക ആസ്വസ്ഥ്യം, ഉത്കണ്ഠ, വികൃതി, ദേഷ്യം, ആത്മവിശ്വാസ കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇത് പാടില്ല

പൊതുവിദ്യാലയങ്ങൾ ചെയ്യുന്നത് പോലെ നിശ്ചിത സമയം മാത്രം ക്ലാസ് നൽകണം. എല്ലാ ഓൺലൈൻ ക്ലാസും ലൈവായി നൽകണം. പരസ്പര ആശയവിനിമയത്തിന് അവസരമുണ്ടാക്കണം. ഒരു സെഷൻ അര മണിക്കൂർ ദൈർഘ്യമുള്ളതാകണം. സെഷനുകൾക്കിടയിൽ ഇടവേള നൽകണം. കുട്ടികളുടെ പ്രായം കണക്കിലെടുക്കണം

ഓൺലൈൻ ക്ലാസിന്റെ സമയം നിജപ്പെടുത്തണം. അഞ്ച് മണിക്കൂർ വരെ നീളുന്ന തരത്തിൽ ഓൺലൈൻ ക്ലാസ് ഭാരമാകും. രാവിലെയും ഉച്ചയ്ക്ക് ശേഷവും എന്ന വിധത്തിൽ ഇടവേളയിട്ട് ക്ലാസ് നടത്തണം. ഗൃഹപാഠം, അസൈൻമെന്റ് എന്നിവ കുറച്ചു മാത്രമേ നൽകാവുവെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *