വീണ്ടും ഇരുട്ടടി; ഡീസൽ വില കൂട്ടി
കൊച്ചി: ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് വീണ്ടും ഡീസൽ വർധിപ്പിച്ചു. ലിറ്ററിന് 26 പൈസയാണ് വർധിപ്പിച്ചത്. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 95.87 രൂപയാണ് വില. 103.42 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്‍റെ വില.
കൊച്ചിയിൽ ഡീസൽവില ലിറ്ററിന് 94.05 രൂപയും പെട്രോളിന് 101.48 രൂപയുമാണ് വില. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡീസൽ വില വർധിപ്പിക്കുന്നത്.
ആഗോള വിപണിയിൽ ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 0.84 ഡോളർ ഉയർന്നു. ബാരലിന് 78.09 ഡോളറാണ് ബ്രെന്‍റ് ക്രൂഡിന്‍റെ വില. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കാനാണ് സാധ്യത. ഇത് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചേക്കും.