കസ്റ്റഡി കൊലക്കേസ്; പ്രതികളായ എക്സൈസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സര്‍ക്കാറിന് നോട്ടീസ്
കൊച്ചി: കസ്റ്റഡി കൊലക്കേസ് പ്രതികളായ എക്സൈസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ്. എക്സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രഞ്ജിത്ത് കുമാറിന്റെ ഭാര്യ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
എക്സൈസ് ഉദ്യോഗസ്ഥരായ അനൂപ് കുമാര്‍, എ വി ഉമ്മന്‍, അബ്ദുല്‍ ജബ്ബാര്‍, എ നിധിന്‍, കെ യു മഹേഷ്, വി എം സ്മിബിന്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. കേസില്‍ സി ബി ഐ പ്രതി ചേര്‍ത്ത ഉദ്യോഗസ്ഥരാണിവര്‍.