ഗുജറാത്തിൽ നിന്ന് പിടികൂടിയത് 19,000 കോടിയുടെ ഹെറോയിൻ; വന്നത് അഫ്ഗാനിൽ നിന്ന്
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചെടുത്തത് 19,000 കോടി രൂപയുടെ ഹെറോയിനെന്ന് ഡിആർഐ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിൻ ഇറാനിലെ തുറമുഖത്തിൽ നിന്നാണ് ഗുജറാത്തിലേക്ക് ്‌യച്ചത്. കഴിഞ്ഞ ദിവസമാണ് മുന്ദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്‌നറുകളിൽ നിന്ന് മൂന്ന് ടൺ ഹെറോയിൻ പിടിച്ചെടുത്തത്.
വെണ്ണക്കല്ലുകളെന്ന വ്യാജ്യേനയാണ് ഇവ കണ്ടെയ്‌നറുകളിൽ എത്തിച്ചിരുന്നത്. ഒരു കണ്ടെയ്‌നറിൽ 2000 കിലോയും മറ്റൊരു കണ്ടെയ്‌നറിൽ ആയിരം കിലോയുമാണുണ്ടായിരുന്നത്. ലോകത്ത് ഏറ്റവുമധികം ഹെറോയിൻ ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. ലോക വിപണിയിലെ ഹെറോയിനിൽ 80 ശതമാനവും അഫ്ഗാനിൽ നിന്നുള്ളതാണ്. താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിലെ ഹെറോയിൻ ഉത്പാദനം വർധിച്ചതായും റിപ്പോർട്ടുകളുണ്ട്.