Thursday, January 9, 2025
Top News

വയനാട് പനമരം കൊലപാതകം; പ്രതികളുടെ അറസ്റ്റ് ഇന്ന്;ജില്ലാ പോലീസ്‌ മേധാവിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌ മാനന്തവാടിയിൽ

വയനാട് പനമരം കൊലപാതകം; പ്രതികളുടെ അറസ്റ്റ് ഇന്ന്;ജില്ലാ പോലീസ്‌ മേധാവിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌ മാനന്തവാടിയിൽ

വയനാട് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്‌. പ്രതികളുടെ അറസ്റ്റ്‌ ഇന്നുണ്ടായേക്കും. കേസുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ്‌ മേധാവിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌ മാനന്തവാടിയിൽ നടക്കും.
മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌. കഴിഞ്ഞ ജൂണ്‍ 10ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താഴെ നെല്ലിയമ്പത്തെ പത്മാലയത്തില്‍ കേശവനെയും ഭാര്യ പത്മാവതിയെയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖംമൂടി ധരിച്ച രണ്ടു പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പത്മാവതി പറഞ്ഞിരുന്നു. മുഖംമൂടി ധരിച്ച രണ്ടു പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പത്മാവതി പറഞ്ഞിരുന്നു.
തുടര്‍ന്നുള്ള പരിശോധനയില്‍ വീടിനരികിലെ ഏണിയില്‍ നിന്ന് വിരലടയാളവും കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് രക്തക്കറയുള്ള തുണിയും പൊലീസിന് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച സാഹചര്യ തെളിവുകള്‍ അനുസരിച്ചായിരുന്നു പോലീസ് അന്വേഷണം.

 

 

Leave a Reply

Your email address will not be published. Required fields are marked *