Thursday, January 9, 2025
Kerala

സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു

സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇപ്പോൾ പി. ആർ.എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നാടകരംഗത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയല്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് . ഗവണ്‍മെന്‍റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം.

തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം പിന്നീട് അഭിനയരംഗത്ത് സജീവമായി.

Leave a Reply

Your email address will not be published. Required fields are marked *