Sunday, April 27, 2025
World

പാക്കിസ്ഥാനിലെ ക്വറ്റയിൽ ചാവേറാക്രമണം; നാല് പാരാമിലിട്ടറി അംഗങ്ങൾ കൊല്ലപ്പെട്ടു

 

പാക്കിസ്ഥാനിലെ അഫ്ഗാൻ അതിർത്തി നഗരമായ ക്വറ്റയിൽ ചാവേറാക്രമണത്തിൽ നാല് പാരാ മിലിട്ടറി അംഗങ്ങൾ കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഥലത്തെ പച്ചക്കറി മാർക്കറ്റിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ചാവേറാക്രമണം. 17 ഉദ്യോഗസ്ഥർക്കും രണ്ട് പ്രദേശവാസികൾക്കും ആക്രമണത്തിൽ പരുക്കേറ്റു. ഹസാര വിഭാഗക്കാർക്ക് ഭൂരിപക്ഷമുള്ള മേഖലയാണ് ക്വറ്റ. ഇവരെ ലക്ഷ്യമിട്ട് ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകൾ മുമ്പും ആക്രമണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *