Thursday, October 17, 2024
Top News

കൊവിഷീൽഡ് ഡോസുകളുടെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്ര സർക്കാർ

കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ ക്ഷാമം കൊണ്ടല്ല ഇടവേള 84 ദിവസമാക്കിയത്. മൂന്നാം ഡോസ് നൽകാൻ നിലവിൽ വ്യവസ്ഥകൾ ഇല്ലെന്നും കേന്ദ്രം അറിയിച്ചു

കിറ്റെക്‌സ് കമ്പനിയുടേതടക്കം രണ്ട് ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിൽ വന്നത്. വാക്‌സിൻ കൈവശമുണ്ടായിട്ടും ജീവനക്കാർക്ക് കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 45 ദിവസമായിട്ടും നൽകാൻ ആകുന്നില്ലെന്നായിരുന്നു കിറ്റക്‌സിന്റെ പരാതി. ഇതിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടുകയായിരുന്നു.

ലഭ്യതക്കുറവ് കൊണ്ടാണോ 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാൽ ലഭ്യതക്കുറവല്ല, മാർഗരേഖ അടിസ്ഥാനമാക്കിയാണ് ഇടവേള നിശ്ചയിച്ചതെന്നും ഫലപ്രാപ്തിക്ക് വേണ്ടിയാണെന്നും കേന്ദ്രം അറിയിച്ചു.

മൂന്നാം ഡോസ് നൽകാൻ നിലവിൽ വ്യവസ്ഥയില്ല. മൂന്നാം ഡോസിന്റെ കാര്യത്തിൽ ഇപ്പോഴും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകാൻ മാസങ്ങൾ വേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published.