കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
പടിഞ്ഞാറത്തറ:തരിയോട് പത്താംമൈൽ കുറ്റിയാംവയലിൽ ഡാമിന് സമീപം കുളിക്കുന്നതിനിടെ കാണാതായ
വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
ബൈബിൾ ലാന്റ് പാറയിൽ ഡെനിൻ ജോസ് പോൾ (17) ആണ് മരിച്ചത്. പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ +1 വിദ്യാർത്ഥിയാണ്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്.കൽപ്പറ്റ ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഡെനിലിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
പത്താം മൈൽ സ്വദേശിയായ പൈലിയുടെയും സുമയുടെയും മകനാണ് ഡെനിൻ. സഹോദരൻ റെനോ.മൃതദേഹം വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.