Friday, January 10, 2025
Top News

ഒക്ടോബർ ഒന്ന് മുതൽ എടിഎമ്മിൽ പണം ഇല്ലെങ്കിൽ ബാങ്കുകൾക്ക് പിഴയിടാൻ ആർ ബി ഐ

എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനൊരുങ്ങി റിസർവ് ബാങ്ക്. എടിഎമ്മുകളിൽ പണം ലഭ്യമല്ലാത്തതിനാൽ പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പാക്കാനാണ് തീരുമാനമെന്ന് ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു

പണം നിറയ്ക്കാത്തതിനെ തുടർന്ന് പ്രവർത്തനരഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തലിലുമാണ് നടപടി. ഒക്ടോബർ ഒന്ന് മുതൽ പിഴ ഈടാക്കുന്നത് നിലവിൽ വരും. മാസത്തിൽ പത്ത് മണിക്കൂറിൽ കൂടുതൽ സമയം എടിഎം കാലിയായൽ പതിനായിരം രൂപ പിഴ ഈടാക്കും. വൈറ്റ് ലേബൽ എടിഎമ്മുകളുടെ കാര്യത്തിൽ ആ ഡബ്ല്യു എൽ എക്ക് പണം നൽകുന്ന ബാങ്കിനാകും പിഴ ചുമത്തുക.

Leave a Reply

Your email address will not be published. Required fields are marked *