സംസ്ഥാനത്തെ പുതിയ കൊവിഡ് മാനദണ്ഡങ്ങൾ ഇന്ന് മുതൽ; നിബന്ധനകളിൽ മാറ്റം വേണമെന്ന് വ്യാപാരികൾ
സംസ്ഥാനത്ത് പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് മുതൽ. കടകളിൽ എത്താൻ കൊവിഡ് ഇല്ലെന്ന രേഖ നിർബന്ധമാണ്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം.
അതേസമയം കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കോറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദേശം പൂർണമായും അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതുൾപ്പെടെയുള്ള നിബന്ധനകളിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയും സംഘടന നിവേദനം നൽകും.