വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ: 16 മരണം
ധാക്ക: വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ. 16 പേർ മരണപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന വരന് പൊള്ളലേറ്റു. വധു സുരക്ഷിതയാണ്. ബംഗ്ലാദേശിലാണ് അപകടം.
നദിയോട് ചേര്‍ന്നുള്ള നഗരമായ ഷിബ്ഗഞ്ചില്‍ ബുധനാഴ്ചയാണ് സംഭവം. വിവാഹപാര്‍ട്ടിക്ക് എത്തിയ സംഘത്തിന് ഇടിമിന്നലേറ്റതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കല്യാണ സംഘത്തോടൊപ്പം വധു ഉണ്ടായിരുന്നില്ല. നിമിഷങ്ങള്‍ക്കകം ഉണ്ടായ പ്രഹരശേഷി കൂടിയ തുടര്‍ച്ചയായ ഇടിമിന്നലേറ്റ് 16 പേരാണ് മരിച്ചത്.