Thursday, January 23, 2025
Sports

ടോക്യോ ഒളിമ്പിക്‌സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സെമിയിൽ തോൽവി; വെങ്കലത്തിനായി മത്സരിക്കും

ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യക്ക് സെമിയിൽ തോൽവി. ലോകചാമ്പ്യൻമാരായ ബെൽജിയത്തോട് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.

അതേസമയം മെഡൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായി ഇന്ത്യ മത്സരിക്കും. ഓസ്‌ട്രേലിയ-ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെയാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക.

സെമിയിൽ ബെൽജിയത്തിനായി അലക്‌സാണ്ടർ ഹെൻഡ്രിക്‌സ് ഹാട്രിക് നേടി. ഫാനി ലൂയ്‌പോർട്ട്, ഡൊമനിക് ഡോഹ്മൻ എന്നിവരാണ് സ്‌കോർ ചെയ്തത്. ഇന്ത്യക്ക് വേണ്ടി മൻപ്രീത് സിംഗ്, ഹർമൻ പ്രീത് സിംഗ് എന്നിവരാണ് സ്‌കോർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *