Thursday, January 23, 2025
Kerala

വീണ്ടും ചുവന്ന മഴ; ഒരാഴ്ചക്കിടെ രണ്ടാം തവണ: വടകരയില്‍ നാട്ടുകാർ ആശങ്കയിൽ

 

വടകര: പ്രദേശവാസികളെ ആശങ്കയിലാക്കി വീണ്ടും ചുവന്ന മഴ. വടകരയില്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് ചുവന്ന മഴ ലഭിക്കുന്നത്. മഴവെള്ളത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതാകാം ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം.

ഒരാഴ്ച്ച മുമ്പ് ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ ചുവന്ന മഴ പെയ്തിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകരയിലും ചുവന്ന മഴയുണ്ടായി. അതിന് പിന്നാലെ കുരിയാടിയില്‍ വീണ്ടും ചുവന്ന മഴ പെയ്തു. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്.

ചുവന്ന മഴവെള്ളം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് വെള്ളം കുപ്പിയിലാക്കി പരിശോധനക്കായി അയച്ചു. ആദ്യം അയച്ച സാമ്പിളിന്റെ പരിശോധന അവസാനഘട്ടത്തിലാണ്.രണ്ട് ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് ലഭ്യമാകും. ഇതോടെ ചുവന്ന മഴയുടെ കാരണം വ്യക്തമാകും.

 

 

Leave a Reply

Your email address will not be published. Required fields are marked *