Sunday, January 5, 2025
Kerala

അമ്പിളിയുടെ മൃതദേഹം എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞു

നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച അമ്പിളിയുടെ മൃതദേഹം എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞ. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു

ആവശ്യം അംഗീകരിക്കുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. നെയ്യാറ്റിൻകര ഡിവൈഎസ്പി ഉൾപ്പെടെയുള്ള അധികാരികൾ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് എഴുതി നൽകണമെന്നാണ് നാട്ടുകാർ പറയുന്നത്.

നേരത്തെ രാജനും കുടുംബത്തിനുമെതിരെ പരാതി നൽകിയ വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പിന്നാലെ ക്രമസമാധാന നില കണക്കിലെടുത്ത് വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *