Thursday, October 17, 2024
Kerala

പോക്‌സോ കേസിൽ പ്രതിയായ മലയാളി സൈനികനെ കാശ്മീരിലെത്തി അറസ്റ്റ് ചെയ്തു

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മലയാളി സൈനികൻ കാശ്മീരിൽ അറസ്റ്റിൽ. ചവറ കൊറ്റൻകുളങ്ങര ചേരിയിൽ പുത്തൻ വീട്ടിൽ അനു മോഹനാണ് അറസ്റ്റിലായത്. കേരളത്തിൽ നിന്ന് പോയ പോലീസാണ് കാശ്മീരിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്

2019ലാണ് സംഭവം. ശാസ്ത്രമേളയോട് അനുബന്ധിച്ച് സ്‌കൂൾ വിദ്യാർഥിനിയെ കാറിൽ കയറ്റി പലയിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാശ്മീരിലെ മുതിർന്ന സൈനികോദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.