കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ അടക്കം രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നാല് വർഷം മുമ്പ് ജമ്മു കാശ്മീർ പോലീസിൽ നിന്ന് പിരിഞ്ഞ് പോയ ആളാണ് കൊല്ലപ്പെട്ട ലഷ്‌കർ കമാൻഡർ
സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇവരെ കൊലപ്പെടുത്തിയത്. 2017 മുതൽ കാശ്മീരിൽ സജീവമായ തീവ്രവാദികളിൽ ഒരാളാണ് ഇഷ്ഫക് ദർ എന്ന അബു അക്രം എന്നും ഇയാൾ മുൻ പോലീസുകാരനായിരുന്നുവെന്നും കാശ്മീർ പോലീസ് മേധാവി വിജയ് കുമാർ അറിയിച്ചു.